ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ പാക്കിസ്ഥാന് തങ്ങളുടെ വ്യോമപാത ഭാഗകമായി അടച്ചു. സെപ്റ്റംബര്‍ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാന് അടച്ചത്. ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാന് വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങള്‍ക്കുമായി തുറന്നത്.
കാശ്‌മീർ വിഷയത്തെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിക്കുറയ്ക്കാനും വ്യാപാരം നിറുത്തിവയ്ക്കാനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. സേനയ്ക്ക് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ഒപ്പം വിഷയത്തിൽ ഐക്യരാഷ്ട്രമനുഷ്യവകാശ കൗൺസിലിനെ സമീപിക്കുകയും ചെയ്‌തു.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയേയും പാകിസ്ഥാൻ സമീപിക്കും. സുരക്ഷാസമിതിയിൽ ചൈനീസ് പിന്തുണ പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. ജമ്മുകശ്മീരനെ രണ്ടു പ്രദേശമാക്കാനുള്ള തീരുമാനത്തിൽ ചൈന അതൃപ്തി പരസ്യമാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon