പാണ്ടി ജൂനിയേഴ്സിന്റെ ടീസര്‍ റിലീസ് ചെയ്തു. ഫുട്ബാള്‍ താരം ഐ.എം വിജയന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് പാണ്ടി ജൂനിയേഴ്സ്. ദീപക് ഡിയോന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഫുട്‌ബോളിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കുട്ടികളാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്. 'നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്' എന്ന് ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon