തിരുവനന്തപുരം: ധനസ്ഥിതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 8892 കോടിയുടെ റവന്യൂകമ്മിയും 9378 കോടിയുടെ ധനകമ്മിയും കുറച്ചു കാണിച്ചുവെന്നാണ് സിഎജി കണ്ടെത്തിയത്. സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ടിലുള്ള തെറ്റായ കണക്കുകളിലൂടെയാണ് കമ്മിറ്റി കുറച്ചു കാണിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാലെണെന്നത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് സിഎജി തയാറാക്കിയ ഫിനാന്‍സ് അക്കൗണ്ട്‌സില്‍ വ്യക്തമാക്കുന്നത്. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
201718 ലെ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്‌സിലാണ് ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കാണിച്ചെന്ന് തെറ്റാണെന്ന് വ്യക്തമാക്കുന്നത്. 1718 ല്‍ 26,837 കോടിയുടെ ധനകമ്മിയും 16,928 കോടിയുടെ റവന്യൂ കമ്മിയുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ളതലിനേക്കാള്‍ 8892 കോടിയുടെ റവന്യൂകമ്മിയും 9378 കോടിയുടെ ധനകമ്മിയും കുറച്ചുകാണിച്ചുവെന്നാണ് സിഎജി കണ്ടെത്തിയത്. ഇതു കൂടി ചേര്‍ത്താല്‍ റവന്യൂ കമ്മി 25820 കോടിയായും ധന കമ്മി 36,215 കോടിയായും ഉയരും. അതായത് സംസ്ഥാനം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാകും. 20002001 ലാണ് ഇതിനു സമാനമായ പ്രതിസന്ധി സംസ്ഥാനത്തുണ്ടായത്.
സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ട് നിക്ഷേപത്തിന്റെ മറവിലാണ് വ്യാപകമായ തിരിമറി കണക്കില്‍ നടത്തിയത്. വിവിധ വകുപ്പുകള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ അനുവദിച്ച തുക നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ഈ തുക സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് കണക്കുണ്ടാക്കി. പിന്നീട് ഈ തുക ഇവിടെ നിന്നും തുക പിന്‍വലിച്ചു. പിന്‍വലിച്ച തുക ഏതെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കണം. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ലന്നും സി.എ.ജി കണ്ടെത്തി. നല്‍കാന്‍ പണമില്ലാത്തതിനാലാണ് ഇത്തരം തിരിമറി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
HomeUnlabelledസംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്
This post have 0 komentar
EmoticonEmoticon