ന്യൂഡൽഹി: മുംബൈ നഗരത്തിലെ ആരേ കോളനിയിൽ മെട്രോ കാർ പാർക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. ആരേയിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ അരുൺ മിശ്ര, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാർത്ഥി റിഷവ് രഞ്ജൻ നൽകിയ പൊതുതാത്പര്യ ഹർജി വനം പരിസ്ഥിതി കേസുകൾ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ടു. പൂജാ അവധിക്ക് ശേഷം ഒക്ടോബർ 21ന് ഹർജി പരിസ്ഥിതി ബെഞ്ച് പരിഗണിക്കും.
മെട്രോ കാർ ഷെഡ്ഡിനായി ആരേ കോളനിയിൽനിന്ന് മുറിക്കേണ്ട മരങ്ങൾ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങൾ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
അതേസമയം ആരേ ഭൂമി പരിസ്ഥിതിലോല പ്രദേശം ആണെന്നന്നതിനുള്ള രേഖകൾ ഹാജർ ആക്കാൻ സുപ്രീം കോടതി ഹർജിക്കാരോട് നിർദേശിച്ചു. പൂജ അവധിക്ക് അടച്ച സുപ്രീം കോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് ഹർജി പരിഗണിച്ചത്.
This post have 0 komentar
EmoticonEmoticon