കോട്ടയം: കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം മുടങ്ങി. മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കോട്ടയത്ത് നിന്നുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തി വച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങി. ഈ റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. മലപ്പുറത്ത് പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത തടസം തുടരുന്നു. മഞ്ചേരി-നിലമ്ബൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ട്രെയിന്‍ ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് - പാലക്കാട് ഗതാഗതം പുനരാരംഭിക്കാനായില്ല. ഇതു വഴിരാവിലെയുള്ള ദീര്‍ഘ ദൂര ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം -എറണാകുളം -തൃശൂര്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon