ജമ്മു: ജമ്മു കാശ്മീര്‍ താഴ്‌വര ശാന്തമാകുന്നതായി സൂചന. ഇവിടെ അഞ്ച് ജില്ലകളിലെ നിരോധനാജ്ഞ ഇന്നലെ പിന്‍വലിച്ചിരുന്നു. പ്രത്യേക പദവി റദ്ദാക്കിയ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞയും നിശാനിയമവുമുള്‍പ്പെടെ വിവിധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. കത്വ, സാംബ, ഉദംപുര്‍ ജില്ലകളിലെ അവസ്ഥ സാധാരണഗതിയില്‍ ആയതിനാലാണ് നിരോധാജ്ഞ പിന്‍വലിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാത്രമല്ല നിരോധനാജ്ഞ നീക്കിയ അഞ്ച് ജില്ലകളിലും സ്‌കൂളുകളും കോളേജുകളും തുറന്നിരിക്കുന്നു. ഇവിടത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ കൂടുതല്‍ പേര്‍ ജോലിക്ക് എത്തിയതായും റിപ്പോര്‍ട്ടുണ്ട.് കൂടാതെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തന്നെ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon