മക്ക: വിശുദ്ധഹജ്ജിന്റെ ഭാഗമായ അറഫദിനം കഴിഞ്ഞ് സൗദിയിലും ഗള്‍ഫ് നാടുകളിലും ഇന്ന് ബലിപെരുന്നാള്‍. അറഫയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ മുസ്ലീംകള്‍ വ്രതമെടുത്തു. ഹാജിമാര്‍ അറഫസംഗമത്തില്‍ പങ്കെടുത്ത് ശനിയാഴ്ച പുലര്‍ച്ചെയോടെ മിനായില്‍ തിരിച്ചെത്തിത്തുടങ്ങി. അറഫ സംഗമം കഴിഞ്ഞ് സൂര്യാസ്തമനത്തോടെ മുസ്ദലിഫയില്‍ വന്ന് ആകാശച്ചോട്ടില് വിശ്രമിച്ചാണ് തീര്‍ഥാടകര്‍ മിനായിലേക്ക് തിരിച്ചത്. അവിടെ നിന്ന് ശേഖരിച്ച കല്ലുകളുമായി ഇന്ന് ജംറയില്‍ ആദ്യകല്ലേറുകര്‍മം പൂര്‍ത്തിയാക്കും.
തലമുണ്ഡനം ചെയ്യലും ബലിയറുക്കലും മക്ക ഹറമില്‍ ഹജ്ജിനു ശേഷമുള്ള ഉംറ നിര്വഹിക്കലുമായി തിരക്കുള്ള ദിനമാണ് ഹാജിമാര്ക്കിന്ന്. സൗദി അറേബ്യക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ഈദാഘോഷം നടക്കും. അതേസമയം ഒമാനില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍. രാഷ്ട്രനായകര്‍ ജനങ്ങള്‍ക്കും വിവിധ ഭരണാധികാരികള്‍ക്കും ഈദ് ആശംസ നേര്‍ന്നു. പെരുന്നാളിനു മുന്നോടിയായി നൂറുകണക്കിന് തടവുകാര്‍ക്ക് മോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹജ്ജ് കര്മത്തിെന്റ സുപ്രധാന ദിനത്തില്‍ 22 ലക്ഷത്തോളം തീര്‍ഥാടകരാണ് അറഫയില്‍ സംഗമിച്ചത്.22 ലക്ഷത്തോളം തീര്‍ഥാടകരാണ് അറഫയില്‍ സംഗമിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon