ads

banner

Tuesday, 12 February 2019

author photo

റിസോര്‍ട്ട് നിര്‍മിക്കാന്‍ വനഭൂമി നശിപ്പിച്ച കേസില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ആഭിജാത് പരീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ആഭിജാതിന് പുറമെ ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റ ർ എന്നിവർ ഉൾപ്പെടെ മറ്റു 11 പേർക്ക് കൂടി നോട്ടീസ് അയച്ചിട്ടുണ്ട്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി നശിപ്പിച്ചു എന്നാണ് കേസ്.

റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹൈഡ് എവേ എന്ന പേരില്‍ എക്കോ റിസോര്‍ട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ചുവെന്നും നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ബൈലോകള്‍ പാസാക്കിയെന്നും പരാതിയില്‍ പറയുന്നു.

ബി.ജെ.പി സര്‍ക്കാര്‍ ആഭിജാതിന് വേണ്ടി സ്വജന പക്ഷപാതം കാണിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു. നിര്‍മാണം ഫാസ്റ്റ് ട്രാക്കില്‍ നടത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും കോൺഗ്രസ് ആരോപണമുയർത്തുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement