ads

banner

Thursday 15 August 2019

author photo

ന്യൂഡൽഹി : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാൻ ക്വസ്റ്റ്യൻ എന്ന ഇനം അജണ്ടയിൽ ഉൾപ്പെടുത്തി സുരക്ഷാ സമിതി ഇത് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന് പാക്കിസ്ഥാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്നാണ് ഈ കത്തിൽ പാക്കിസ്ഥാൻ ആരോപിച്ചിരിക്കുന്നത്.

കാശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും പറഞ്ഞു.

അതേസമയം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement