തിരുവനന്തപുരം: മാനം തെളിഞ്ഞു മധ്യകേരളം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ കുറഞ്ഞു. കുട്ടനാട്ടിൽ ജലനിരപ്പ് നേരിയ അളവിൽ താഴ്ന്നു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിതുടങ്ങി. അതെസമയം കോട്ടയത്തിന്റ കിഴക്കൻ മേഖലകളിൽ ജാഗ്രത തുടരുകയാണ് .
പമ്പ നദിയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നത് പത്തനംതിട്ടയുടെയും ആലപ്പുഴയുടെയും ആശ്വാസമാണ്. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പത്തനംതിട്ടയിൽ ക്യാംപുകളിൽ നിന്ന് ആളുകൾ മടക്കംതുടങ്ങി. ഇവിടെ ഡാമുകളിലും അപകടകരമായ ജലനിരപ്പ് ഇല്ല. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 131 അടിയായി ഉയർന്നു. ഇടുക്കിയിൽ മഴയ്ക്ക് ശമനമുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കോട്ടയത്തിന്റെ മലയോരങ്ങളിൽ ജാഗ്രതയുണ്ട്. പടിഞ്ഞാറു ഭാഗത്ത് വെള്ളം താഴ്ന്നു തുടങ്ങി. ജില്ലയിൽ 170 ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴുമുണ്ട്. എറണാകുളത്ത് മുപ്പതും ആലപ്പുഴയിൽ 120 ഉം ക്യാംപുകളാണുള്ളത്. അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് കുറയുന്നുണ്ട് . പീച്ചി ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തുറന്നു.
കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു. എന്നാൽ മടമുറിഞ്ഞ പാടശേഖരങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ വെള്ളപ്പൊക്കം മാറ്റാനാകു. ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിലും മടവീഴ്ച കാരണമാണ് വെള്ളക്കെട്ട് തുടരുന്നത്.
This post have 0 komentar
EmoticonEmoticon