കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോർഡ് പ്രസിഡണ്ടോ അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല.
ഇന്ന് ശബരിമലയിൽ പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നാളെ രാവിലെ അഞ്ചിന് വീണ്ടും നട തുറക്കും. കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും.
സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീണ്ടും നിരോധനാജ്ഞ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടർ അനുവദിച്ചിരുന്നില്ല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon