ട്വിറ്റര്‍ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കക്കിള്‍ സക്വാഡ് എന്ന ഹാക്കര്‍ സംഘം ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷം വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു തുടങ്ങിയിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ വഴിയാണ് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തത്.
അതേ സമയം ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റര്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും ഡോര്‍സിയുടെ ഫോണ്‍നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്ററിന്റെ വാദം. ട്വിറ്ററിന്റെ ക്ലൗഡ്ഹോപ്പര്‍ വഴിയാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ചില യൂട്യൂബ് സെലിബ്രേറ്റികളുടെ അക്കൗണ്ടുകളും ഇതേ ഹാക്കര്‍ സംഘം ഹാക്ക് ചെയ്ത്.
HomeUnlabelledകക്കിള്‍ സക്വാഡ് എന്ന ഹാക്കര്‍ സംഘം ട്വിറ്റര്‍ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യതു
This post have 0 komentar
EmoticonEmoticon