പാരീസ്: ഭീകരതയ്ക്കെതിരെ ഇന്ത്യയും ഫ്രാൻസും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രസ്താവന. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിരെ ഇരു നേതാക്കളും തുറന്നിടച്ചു. ജമ്മുകശ്മീർ വിഷയത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും മാക്രോൺ വ്യക്തമാക്കി.
റഫാൽ വിമാനങ്ങൾ സമയബന്ധിതമായി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷ, ഡിജിറ്റൽ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. ജി-7 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്.
HomeUnlabelledഇന്ത്യയും ഫ്രാൻസും ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ പോരാടും; കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണം: പിന്തുണയുമായി ഫ്രാൻസ്
This post have 0 komentar
EmoticonEmoticon