കുവൈറ്റ്: പ്രളയ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി "സ്നേഹസ്പർശം" എന്ന പേരിൽ പത്തു കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്ന വിസ്ഡം ഇസ്ലാമിക്ഓർഗനൈസേഷന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഒരു കോടി രൂപ കുവൈത്തിൽ നിന്നും സമാഹരിച്ച് നൽകാൻ ഇസ്ലാഹീ സെന്റർ കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇതിന്റെ വിജയത്തിനായി ഏരിയ കൺവൻഷനുകൾ , സ്കോഡ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതാണ് .
വീട് നിർമ്മാണം , വീട്റിപ്പേയർ, ഗൃഹോപകരണ കിറ്റ് വിതരണം. , വസ്ത്ര, ഭക്ഷണ കിറ്റ് വിതരണം, ഫർണിച്ചർ വിതരണം, മെഡിക്കൽ സഹായം, വ്യവസായിക കാർഷിക മേഖലയിലെ നഷ്ടങ്ങൾക്കുളള നഷ്ട പരിഹാരം , വീട്, കിണർ ശുചീകരണം , ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ റിപ്പേയറിംങ്ങ് , ആവശ്യമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രത്യേക കൗണ്ടറുകൾ , സ്കൂൾ കിറ്റ് വിതരണം, സ്വയംതെഴിൽ പദ്ധതികൾ , തുടങ്ങിയ പദ്ധതികളാണ് വിസ്ഡം ഇസ്ലാമിക്ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിത മേഖലകളിൽ നടപ്പിലാക്കുന്നത്.
വിശദവിവരങ്ങൾക്ക് 99392791, 97200750, 97895580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
This post have 0 komentar
EmoticonEmoticon