ഹോളിവുഡ് ചിത്രം അണ്ടര്‍വാട്ടര്‍-ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ക്രിസ്റ്റണ്‍ സ്റ്റുവാര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് അണ്ടര്‍വാട്ടര്‍.
വില്യം യുബാങ്ക് സംവിധാനം ചെയ്ത് ബ്രയാന്‍ ഡഫീല്‍ഡും ആദം കോസാദും ചേര്‍ന്ന് എഴുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ സാഹസിക ഹൊറര്‍-ത്രില്ലര്‍ ചിത്രമാണിത്. വിന്‍സെന്റ് കാസ്സല്‍, ജെസീക്ക ഹെന്‍വിക്, ജോണ്‍ ഗല്ലഘര്‍ ജൂനിയര്‍, മമൂദോ ആതി, ടി.ജെ. മില്ലര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം 2020 ജാനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തും.
20th സെഞ്ചുറി ഫോക്സിനായി ചെര്‍ണിന്‍ എന്റര്‍ടൈന്‍മെന്റ് ഈ ചിത്രം നിര്‍മ്മിക്കുന്നു. ഭൂകമ്പം ഭൂഗര്‍ഭ ലബോറട്ടറിയെ നശിപ്പിച്ചതിനുശേഷം അണ്ടര്‍വാട്ടര്‍ ഗവേഷകരുടെ ഒരു സംഘം സുരക്ഷയ്ക്കായി പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon