ടോക്കിയോ: വടക്കന്‍ ജപ്പാനിലെ അവോമോരിയില് ശക്തമായ ഭൂചലനം. 6.1 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുവിന്റെ വടക്കന്‍ ഭാഗത്തുള്ള അവോമോരിയിൽ അനുഭവപ്പെട്ടത്. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് ഭൂചലനമുണ്ടായത്. എന്നാല്‍ സൂനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അവോമോരിക്ക് സമീപമുള്ള ഹോക്കൈഡോ, ഇവാറ്റെ എന്നിവിടങ്ങളിലും പ്രകമ്ബനമുണ്ടായി. എന്നാല്‍ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളില്‍ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon