കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് പ്രചാരണം തുടങ്ങും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. ശേഷം ഇടത് മുന്നണിയുടെ പാലാ നിയോജക മണ്ഡലം കമ്മറ്റി യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും.
ശനിയാഴ്ച മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സെപ്റ്റംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.
ഇത്തവണ പാലാ പിടിക്കുമെന്ന ആത്മവിശ്വാസം മാണി സി കാപ്പൻ പങ്കുവെച്ചിരുന്നു. ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണ്. ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon