ന്യൂഡൽഹി: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. 2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍, ദാദ്ര നഗര്‍ ഹവേലി ഊര്‍ജ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് രാജി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി എന്നാണ് സൂചന.
താന്‍ രാജി വെയ്ക്കുകയാണെന്നും തന്റെ രാജി സ്വീകരിക്കണമെന്നും മാത്രമാണ് രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ രാജി സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ വേദി ലഭിക്കുന്നില്ലെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ കാരണം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നില്ലെന്നും സൂചനയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി പേഴ്‌സല്‍ മന്ത്രാലയം സ്വീകരിച്ചിട്ടില്ല. രാജിക്കാര്യത്തില്‍ മൂന്ന് മാസമാണ് തീരുമാനമെടുക്കാനുള്ള കാലാവധിയുള്ളത്.
HomeUnlabelledഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു; സര്‍വ്വീസ് ചട്ടങ്ങള്‍ കാരണം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നില്ല
This post have 0 komentar
EmoticonEmoticon