ന്യൂഡൽഹി: മോദിയെ സ്തുതിച്ചുള്ള നേതാക്കാളുടെ പ്രസ്തവാനകളെ തള്ളി കോണ്‍ഗ്രസ്. നേതാക്കളുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കലല്ല കോണ്‍ഗ്രസിന്റെ പണിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ മോദിയെക്കുറിച്ച് മോശം കാര്യം പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് തന്റേതെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കപിൽ സതീഷ് കൊമിറെഡ്ഡിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്നും മോദിയുടെ പ്രവർത്തനങ്ങളെ അറിഞ്ഞുവേണം പ്രതിരോധിക്കാനെന്നും ജയറാം പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon