എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. നാളെ രാവിലെ 10 മുതല്‍ വിജിലന്‍സ് സൂരജിനെ ജയിലിലെത്തി ചോദ്യം ചെയ്യും.
അഴിമതി കേസിലെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു .ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസില്‍ കൂടുതൽ പ്രതികളുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. സർക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയതതെന്ന് സൂരജിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കരാറുകാരനായ സുമതി ഗോയല്‍ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേർ വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തത്.
പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon