റാഞ്ചി: ഝാര്‍ഖണ്ഡില്‍ സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളെ കുറിച്ച് വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 15,000 രൂപ നല്‍കാന്‍ പദ്ധതി. രഘുബര്‍ ദാസ് നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ഝാര്‍ഘണ്ഡിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് കഴിഞ്ഞ ശനിയാഴ്ച്ച പുറത്തിറക്കിയ പത്രപരസ്യത്തിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പദ്ധതിക്കെതിരെ വ്യാപക പരാതികളാണ് വിവിധ കോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നുവന്നത്. പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. രഘുബര്‍ ദാസ് സര്‍ക്കാര്‍ ധാര്‍മ്മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഹേമന്ദ് സോറിന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷാവസാനം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് പദ്ധതി ആവിഷ്ക്കരിച്ചത്. പത്രപരസ്യ പ്രകാരം സെപ്‌റ്റംബർ 16 നകം തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മാധ്യപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കണം. തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റി 30 മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുക്കും. പീന്നീട് നിര്‍ദ്ദിഷ്ട വിഷയത്തില്‍ വാര്‍ത്ത ചെയ്യാന്‍ ഇവര്‍ക്ക് 30 ദിവസത്തെ സമയം അനുവദിക്കും. വാര്‍ത്ത പൂര്‍ത്തിയാക്കിയാല്‍ 15000 രൂപ വീതം ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത 25 ലേഖനങ്ങള്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പിന്‍റെ ബുക്ക്‍ലെറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിന്‍റെ ലേഖകര്‍ക്ക് 5000 രൂപ വീതം പാരിതോഷികവും നല്‍കും. ഇതാണ് പദ്ധതിയുടെ പൂര്‍ണ്ണ രൂപം.
The ruling @BJP4Jharkhand govt , it's officials & our hon'ble CM @dasraghubar have breached all norms of ethics & moraliy. Open advrt by Govt publicity wing to journalists in #Jharkhand to write on #Vikas & earn money as fees. #PressCouncil & @MIB_India should take cognizance . https://t.co/OmK8I2Io54 pic.twitter.com/o133zZmHmQ
— Hemant Soren (@HemantSorenJMM) September 16, 2019
This post have 0 komentar
EmoticonEmoticon