അംബോന്‍ സിറ്റി: ഇന്തൊനീഷ്യയിലെ മാലുകു ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തിൽ പിഞ്ചുകുട്ടിയുള്‍പ്പടെ 20 പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. കെട്ടിടങ്ങള്‍ നിലംപതിക്കുന്നതു കണ്ട് ആളുകള്‍ പരിഭ്രാന്തരായി തെരുവിലൂടെ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയിലും പല ആളുകൾക്കും പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും ആരാധനാലയങ്ങളും തകർന്നിട്ടുണ്ട്
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon