ന്യൂയോര്‍ക്ക്: യു എൻ പൊതുസഭയിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരും. ഇരു രാജ്യത്തെ തലവന്മാരും ഇന്ന് പൊതുസഭയെ അഭിസംബോധന ചെയ്യും. കാശ്‌മീർ വിഷയത്തിൽ തട്ടി കൂടുതൽ വഷളായ ഇന്ത്യ - പാക് ബന്ധത്തിലെ വിള്ളലുകൾ ഇന്ന് കൂടുതൽ പ്രകടമാകും.
ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനും ഇന്ന് പ്രസംഗിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷം മൂന്നാമതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുന്നത്.
നരേന്ദ്ര മോദി ജമ്മുകശ്മീര്‍ പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. പാകിസ്ഥാന്‍റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാൽ, ഇമ്രാന്‍ഖാന്‍റെ പ്രസംഗത്തില്‍ കശ്മീരിനാകും പ്രധാന ഊന്നല്‍. കാശ്മീരിന് വേണ്ടി പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കും. ഇന്ത്യ ഉന്നയിക്കുന്ന ഭീകരവാദ ആരോപണങ്ങൾക്കും പാകിസ്ഥാൻ മറുപടി പറഞ്ഞേക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon