ads

banner

Wednesday, 25 September 2019

author photo

ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്ഥാനിൽ ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 300ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെ വടക്കന്‍ പാകിസ്താനിലെ നിരവധി നഗരങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതൽ അപകട വിവരങ്ങൾ രക്ഷാ പ്രവർത്തനം പൂർണമായ ശേഷമേ അറിയാനാവൂ.

പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരാണ് പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്. മിര്‍പൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ആളുകൾ മരിക്കുകയും പരിക്കേൽക്കുയും ചെയ്‌തത്‌. ഭൂകമ്പത്തിൽ നിരവധി വീടുകളും പള്ളികളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളില്‍ ചിലയിടത്ത് റോഡുകള്‍ തകര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അറിയിച്ചു.

10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രധാന നഗരമായ റാവല്‍പിണ്ടിയില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഡൽഹി, ഡെറാഡൂണ്‍, കശ്മീര്‍ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി. ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ പ്രകടമ്ബനം അനുഭവപ്പെട്ടിരുന്നു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement