ന്യൂഡൽഹി: പാനും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി ധനകാര്യ മന്ത്രാലയം ഉത്തരവ്. ഡിസംബര്‍ 31 വരെയാണ് പുതുക്കിയ തീയതി. സെപ്റ്റംബർ 30 ആയിരുന്നു നേരത്തെ നിശ്ചയിച്ച സമയപരിധി. സർക്കാര്‍ ഇത് ഏഴാം തവണയാണ് ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ദിപ്പിക്കാന്‍ സമയ പരിധി നീട്ടുന്നത്.
സുപ്രീംകോടതി 2018 സെപ്റ്റംബറിൽ, ആധാർ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ-ടി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായി തുടരുമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അവസാന തീയതിക്കകം ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തപക്ഷം പാന്‍ കാര്‍ഡ് അസാധുവായേക്കും. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon