പാലാ: ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ 7.78ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.ആകെ വോട്ടു ചെയ്തത് 13937പേരാണെന്നാണ് കണക്ക്. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ ‘സെമിഫൈനൽ’ അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
This post have 0 komentar
EmoticonEmoticon