ads

banner

Saturday, 28 September 2019

author photo

തിരുവനന്തപുരം: ഓൺലൈൻ ഡോക്ടർ കൺസൾട്ടൻസി സേവനദാതാക്കളായ ഡോക്സ്ആപ്പ് തങ്ങളുടെ വാർഷിക കൺസൾട്ടൻസി സേവനമായ ഡോക്സ്ആപ്പ് ഗോൾഡിന് 2020-ഓടെ ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വരിക്കാരെ. 2019 മാർച്ചിൽ തുടക്കമിട്ട ഓൺലൈൻ സേവനങ്ങൾക്ക് ഏതാനും മാസങ്ങൾ കൊണ്ടുതന്നെ ഒരു ലക്ഷം വരിക്കാരെ നേടാനായി. 
999 രൂപ വാർഷിക ഫീസിൽ ഉപയോക്താവിനും കുടുംബത്തിനും പരിധിയില്ലാത്ത സേവനങ്ങളാണ് ലഭിക്കുന്നത്. 5000 -ത്തോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായും ത്വക്‌രോഗ വിഭാഗം, വെയ്റ്റ് മാനേജ്മെന്റ്, സെക്സോളജി ഉൾപ്പെടെ 20-ഓളം വിഭാഗങ്ങളുമായും കസ്റ്റമേഴ്‌സിനെ നേരിട്ട് ബന്ധപ്പെടുത്തി സേവനങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ഡോക്സ്ആപ്പിന്റെ സവിശേഷത. 
ഓർഡർ നൽകുന്ന മരുന്നുകൾ മുപ്പത് ശതമാനം ഡിസ്‌കൗണ്ടോടെ വീട്ടിലെത്തിച്ചു നൽകുന്നു. ലാബ് ടെസ്റ്റുകൾക്കുള്ള സാമ്പിളുകൾ സൗജന്യമായി ശേഖരിക്കുന്നതോടൊപ്പം 60 ശതമാനം ഇളവുകളും നൽകുന്നു. പരമ്പരാഗത രീതിയിൽ ഒരു രോഗിക്ക് ഡോക്ടറെ സമീപിക്കുമ്പോൾ വരുന്ന വാർഷിക ചെലവിന്റെ 60 ശതമാനം മതി ഡോക്സ്ആപ്പ് വഴിയുള്ള സേവനങ്ങൾക്ക് എന്നത് ആപ്പിന്റെ ജനപ്രീതി വലിയതോതിൽ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. 
കുടുംബ ഡോക്ടർ എന്ന പരമ്പരാഗത രീതി ഏറെക്കുറെ അവസാനിച്ച ഇക്കാലത്ത് ഓൺലൈൻ കൺസൾട്ടേഷന് പ്രചാരം ഏറിവരികയാണെന്ന് ഡോക്സ്ആപ്പ് സഹസ്ഥാപകനും സി ഇ ഒ യുമായ സതീഷ് കണ്ണൻ പറഞ്ഞു. ഉപയോക്താവിനും കുടുംബത്തിനും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും വിദഗ്‌ധ ഡോക്ടർമാരുടെ ഉന്നത ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ഡോക്സ്ആപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ചാറ്റ്, വോയ്‌സ് കോൾ, വീഡിയോ കോൾ എന്നിവയിലൂടെ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഇടതടവില്ലാത്ത ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പാണ് ഡോക്സ്ആപ്പ്. സതീഷ് കണ്ണൻ, ഇൻപശേഖർ ദീനദയാലൻ എന്നീ രണ്ട് ഐ ഐ ടി ബിരുദധാരികളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകർ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement