ads

banner

Sunday, 29 September 2019

author photo

റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ)  ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.റിയൻഡ്രോപ്സ് എന്ന ഇ-പോർട്ടൽ റിയാദ് മീഡിയാ ഫോറം ചീഫ് കോഓർഡിനേറ്റർ ശ്രീ ഷംനാദ് കരുനാഗപ്പള്ളി ഉദ്‌ഘാടനം ചെയ്തു.

സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ യുഗത്തിന്റെയും കാലഘട്ടത്തിൽ ചിലവുകുറഞ്ഞതും, മറ്റുള്ളവരിലേക്ക് പെട്ടന്ന് എത്തപ്പെടുന്നതുമായ ഇ-പോർട്ടലുകൾ മറ്റുള്ളവയും  മാത്രകയാക്കേണ്ട ഒന്നാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
  
20-ആമാത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ പ്രധാന കാര്യപരിപാടികളുടെ ഭാഗമെന്ന നിലയിലാണ്, ഇങ്ങനെ ഒരാശയത്തിനു ഈ വർഷം തുടക്കമിടുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ പ്രസിഡണ്ട് ബിനു ധർമരാജൻ അറിയിച്ചു,

റിയയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മൂന്നുമാസത്തെ റിപ്പോർട്ടുകളും, അംഗങ്ങളുടെ കയ്യെഴുത്തു പ്രതികളും പ്രകാശനം ചെയ്യുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യം. പ്രവാസികളുടെ തിരിച്ചുപോക്കിൻറെ ആധിക്യം കൂടിവരുന്ന ഈ കാലഘട്ടത്തിൽ പഴയ കാല അംഗങ്ങളെ സംഘടനയുമായ് കൂട്ടിയിണക്കി വെക്തി ബന്ധങ്ങളെ നഷ്ടപ്പെടാതെ സൂക്ഷിക്കാനും പുതിയ തലമുറയുടെ വായനാ ശീലത്തെയും, പ്രതിഭകളെ പരിപോഷിപ്പിക്കുവാനും ഈ ഡിജിറ്റൽ മാഗസിൻ ഉപകരിക്കുമെന്ന് മീഡിയ കൺവീനറും മാഗസിൻ ചീഫ് എഡിറ്ററുമായ കോശി മാത്യു വിശദീകരിച്ചു.

സബ് എഡിറ്റർ സ്വപ്നാ മഗേഷ് സ്വാഗതവും, സെക്രട്ടറി മാധവൻ നന്ദിയും രേഖപ്പെടുത്തി. ട്രഷറർ ഉമ്മറുകുട്ടി, ആർട് ആൻഡ് കൾച്ചർ കൺവീനർ നിഖിൽ മോഹൻ, ജോയിന്റ് സെക്രട്ടറി ഷിബു വടക്കൻ മീഡിയ ജോയിന്റ് സെക്രട്ടറി  റഷീദ്, അബ്ദുള്ള ഷേക്ക്, ഉപദേഷ്ടക സമിതി മഗേഷ് പ്രഭാകർ  എന്നിവർ യോഗത്തിൽ ആശംസ അറിയിച്ചു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement