തിരുവനന്തപുരം: തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. ലോകസഭാതിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമെന്ന് കരുതുന്നില്ല, കാരണം ഇതിന് മുൻപും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താനെന്നും കുമ്മനം പറഞ്ഞു.
കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അച്ചടകമുള്ള പ്രവർത്തകനെന്ന നിലയിൽ സ്വീകരിക്കുമെന്ന് കുമ്മനം അറിയിച്ചു. കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണെന്നും സുരേഷിന്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷിന്റെ സ്ഥാനാർഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാർഥിയാണ് എസ്.സുരേഷ്. ജനസേവനത്തിന് ഏത് സ്ഥാനവും ഉപയോഗപ്പെടുത്താം. അതിന് ഒരു പ്രത്യേക സ്ഥാനം വേണമെന്ന് നിർബന്ധമില്ല. എസ്.സുരേഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശിരസാവഹിക്കുന്നു.- കുമ്മനം വ്യക്തമാക്കി.
കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകണമെന്നാണ് വ്യക്തിപരമായി ആഗ്രഹിച്ചതെന്ന് എസ്. സുരേഷ് പറഞ്ഞു. ആറുവർഷമായി ഒരു സ്ഥാനത്തേക്കും മൽസരിച്ചിട്ടില്ല. കുമ്മനം രാജശേഖരൻ നേതൃത്വം നൽകുന്ന ഒരു തിരഞ്ഞെടുപ്പിലെ കേവലമൊരു സ്ഥാനാർഥി മാത്രമാണ് ഞാൻ. ഞങ്ങൾ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്ന് എസ്.സുരേഷ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon