തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം ഉദ്യോഗാർത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളായ പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണാവശ്യം ഉയർന്നിരിക്കുന്നത്. കൊല്ലം, മലപ്പുറം സ്വദേശികളായ ഉദ്യോഗാർത്ഥികളാണ് ഹർജിക്കാർ.
This post have 0 komentar
EmoticonEmoticon