ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ സീലംപൂരില്‍ തിങ്കളാഴ്ച്ച രാത്രി 11:30ഓടെയാണ് നാലുനില കെട്ടിടം തകര്‍ന്നുവീണത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവവേശിപ്പിച്ചു.
മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 22 വയസുള്ള ഹീന എന്ന യുവതിയെയാണ് തിരിച്ചറിഞ്ഞത്. മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം, താഴത്തെ നിലയിൽ ഒരു പാർട്ടി നടക്കുന്നതിനിടെയാണ് കെട്ടിടം പൊളിഞ്ഞ് വീണതെന്നാണ് ദൃക്‌സാക്ഷി മൊഴി. 4 - 5 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon