ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലെ ഫുട്‌ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22 നാണ് പ്രകാശനം. ഇന്ത്യ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഔദ്യോഗിക ലോഗോ പ്രദര്‍ശിപ്പിക്കും.
ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. ആഗോളതലത്തിലുള്ള ഡിജിറ്റല്‍ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങളെല്ലാം ഒരേസമയം ചിഹ്നമണിയും.
മിഡിൽ ഈസ്റ്റിൽ ഖത്തറിന് പുറമെ കുവൈത്തിലെ കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൗസിലും ഒരേ സമയം ഡിജിറ്റല്‍ പ്രദര്‍ശനം അരങ്ങേറും. കൂടാതെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം ചിഹ്നം പ്രകാശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon