ads

banner

Saturday, 22 December 2018

author photo

കാലടി: ഭക്തസഹസ്രങ്ങള്‍ക്ക് സായൂജ്യമേകി തിരുവൈരാണിക്കുളത്ത് നടതുറന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലാണ് മംഗല്യവരദായിനിദേവിയുടെ തിരുനട തുറന്നിരിക്കുന്നത്. സര്‍വ്വാഭരണവിഭൂഷിതയായി പട്ടണിഞ്ഞു, ദശപുഷ്പം ചൂടിയ ദേവീ ദര്‍ശന പുണ്യത്താല്‍ ധനുമാസത്തിലെ തിരുവാതിര രാവുപോലെ ഭക്തരുടെ മനവും പൂത്തുലഞ്ഞു. രാത്രി എട്ടിനാണ് പ്രത്യേക ചടങ്ങുകളോടെ ശ്രീപാര്‍വ്വതീദേവിതുടെ തിരുനട തുറന്നത്. വൈകിട്ട് നാലിനു ദേവിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍, ക്ഷേത്രോല്‍പ്പത്തിക്കു നിമിത്തമായ അകവൂര്‍ മനയിലെ അകവൂര്‍ ചാത്തന്റെ ക്ഷേത്രത്തില്‍ നിന്ന് രഥഘോഷ യാത്രയായി ക്ഷേത്രത്തിലേക്ക് എതിരേറ്റു. അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം കെടാവിളക്കില്‍ നിന്നു പകര്‍ന്ന ദീപവും തിരുവാഭരണങ്ങളും മനയിലെ കാരണവര്‍ അകവൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടും പിന്‍മുറക്കാരായ തപന്‍ അകവൂര്‍, നീരജ് കൃഷ്ണന്‍ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റിനുവേണ്ടി പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി രാതുല്‍ രാം, വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി കെ.എസ്. മുരളീധരന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍, മുന്‍ ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement