ads

banner

Wednesday, 25 September 2019

author photo

ന്യൂഡൽഹി:  വോട്ടിംഗ് മെഷീനിൽ വിവി പാറ്റ് ഉൾപ്പെടുത്തിയത് വോട്ടിംഗ് തിരിമറി എളുപ്പമാക്കിയെന്ന് മുൻ ഐ എ എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. പ്രതികരിച്ചത് ട്വിറ്ററിലൂടെ. ‘നേരത്തെ ബാലറ്റ് യൂണിറ്റ് കൺട്രോൾ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോൾ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനർത്ഥം നിങ്ങൾ ബാലറ്റ് യൂണിറ്റിൽ അമർത്തുന്ന വോട്ട് നേരിട്ട് അല്ല കൺട്രോൾ യൂണിറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കൺട്രോൾ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്'. 

 വിവിപാറ്റ് ഒരു മെമ്മറിയും പ്രിന്റർ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകുമെന്ന് കണ്ണൻ ഗോപിനാഥൻ പറയുന്നു.ഇതിൽ ഏതെങ്കിലും മാൽവെയർ ഡൗൺലോഡ് ചെയ്താൽ ഈ സിസ്റ്റം മുഴുവൻ തകിടം മറിയും. ഇങ്ങനെ വിവിപാറ്റിലൂടെ വോട്ടിംഗ് പ്രക്രിയയിൽ മുഴുവൻ തിരിമറി നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 കഴിഞ്ഞ ആഗസ്റ്റിലാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സർവ്വീസിൽ നിന്ന് രാജിവെച്ചത്. 2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ, ദാദ്ര നഗർ ഹവേലി ഊർജ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് രാജി സമർപ്പിച്ചത്. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നായിരുന്നു രാജി.2018ലെ പ്രളയകാലത്ത് കേരളത്തിലെത്തിയ അദ്ദേഹം പേര് വെളിപ്പെടുത്താതെ ചെങ്ങന്നൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement