ന്യൂഡൽഹി: വിവാഹിതരായ സ്ത്രീകളാണ് ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീകളെക്കാൾ സന്തോഷവതികൾ എന്ന് സൂചിപ്പിക്കുന്ന സർവേ റിപ്പോർട്ട് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പുറത്തുവിടും. ആർ.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാൻ പ്രബോധൻ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോർട്ട് ആർ.എസ്.എസിന്റെ ഉന്നത ഘടകങ്ങളിൽ ചർച്ച ചെയ്തിരുന്നു. ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീകളെക്കാൾ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്.
വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹൻ ഭാഗവത് റിപ്പോർട്ട് പുറത്തുവിടുക. ഇത് സംബന്ധിച്ച് ആർ.എസ്.എസ് പ്രസിദ്ധീകരണ വിഭാഗം ചുമതലക്കാരൻ അരുൺ കുമാർ പത്രക്കുറിപ്പ് പുറത്തിറക്കി.
HomeUnlabelledവിവാഹിതരായ സ്ത്രീകളാണ് ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീകളെക്കാൾ സന്തോഷവതികൾ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്
This post have 0 komentar
EmoticonEmoticon