തിരുവനന്തപുരം: വൈദ്യുതിബോര്‍ഡ് കിഫ്ബി വഴി നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷനേതാവ് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അറുപത് ശതമാനം വരെകൂട്ടി വന്‍കിട കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. ടെന്‍ഡറില്‍ േരഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞതുക എസ്റ്റിമേറ്റ് തുകയേക്കാള്‍ പത്തുശതമാനം വരെ കൂടുതലാണെങ്കില്‍ റീടെന്‍ഡര്‍ ചെയ്യണമെന്നാണ് ചട്ടമെങ്കിലും കെ.എസ്.ഇ.ബി പാലിച്ചിട്ടില്ല.
പദ്ധതിക്ക് വായ്പ നല്‍കുന്ന ജോലിമാത്രമേ ഉളളുവെന്ന് പറയുന്ന കിഫ്ബി വട്ടിപ്പലിശക്കാരാണോയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയോ വൈദ്യുതിമന്ത്രിയോ പ്രതികരിക്കാതെ തന്റ ആരോപണങ്ങള്‍ക്ക് ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിച്ചത് ജനാധിപത്യവിരുദ്ധമാണന്നും ചെന്നിത്തല കത്തില്‍ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon