ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി മത്സരിച്ചേക്കില്ല. ഭരണത്തിലുള്ള പാർട്ടിയും മുൻപ് ഭരിച്ച പാർട്ടിയും തമ്മിലുള്ള അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ഉപതെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രധാന്യമുള്ളതായി കാണുന്നില്ലെന്ന് മക്കൾ നീതി മയ്യം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് എന്ന പേരിൽ നടക്കുന്ന അഴിമതി രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ തയ്യാറല്ല. ഇതിനാലാണ് നംഗുനേരി, വിക്രവാണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി വിട്ടുനിൽക്കുന്നതെന്ന് മക്കൾ നീതി മയ്യം സ്ഥാപകനായ കമൽ ഹാസൻ പറഞ്ഞു.
2021-ൽ സർക്കാർ രൂപീകരിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടിക്ക് തമിഴ്നാട് ജനതയുടെ ഏകപക്ഷീയമായി പിന്തുണയുണ്ട്. സർക്കാർ രൂപീകരിക്കുന്നതിലൂടെ അഴിമതി പാർട്ടികളെ പുറത്താക്കുകയാണ് പ്രധാനമായും ചെയ്യുകയെന്നും കമൽ ഹാസൻ വ്യക്തമാക്കി. ഒക്ടോബർ 21നാണ് നംഗുനേരി, വിക്രവാണ്ടി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon