ads

banner

Monday, 25 February 2019

author photo

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സ്വന്തം തെങ്ങു കൃഷിയെ രക്ഷിക്കാന്‍ വിപുലമായ കര്‍മ്മപദ്ധതി ആരംഭിച്ചു, പച്ചക്കറി ഉത്പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു.

സംസ്ഥാനത്ത് 1.98 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 2.20 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിച്ചു. തരിശിട്ട പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയാണ് നെല്‍കൃഷിയില്‍ ഈ മുന്നേറ്റം സാധ്യമാക്കിയത്. ആറന്മുള, മെത്രാന്‍ കായല്‍, റാണി- ചിത്തിര കായല്‍, ആവളപ്പാണ്ടി, നാലുമണിക്കാറ്റ് തുടങ്ങിയിവിടങ്ങളില്‍ നെല്‍കൃഷി തിരിച്ചെത്തിച്ചു. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ 475 മിനി റൈസ് മില്‍ സ്ഥാപിച്ച് നെല്ല് അരിയാക്കുന്നതിനുള്ള സൗകര്യവും ഒരുക്കി.

10.12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. മുന്‍പ് 6.5 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനം. 22500 ഏക്കറിലേക്ക് അധികമായി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതി ഒരുക്കി ജനങ്ങളെ മുഴുവന്‍ പച്ചക്കറി കൃഷിയിലേക്ക്ആകര്‍ഷിച്ചാണ് ഉത്പ്പാദന മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയത്.  

കേരളത്തില്‍ തെങ്ങു കൃഷിയെ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അഞ്ചു കേടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പാക്കി വരുന്നു. നാളികേര വികസന കൗണ്‍സില്‍ രൂപീകരിച്ച് കേരഗ്രാമം പദ്ധതി നടപ്പാക്കി വരുന്നു. ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലും 75 തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്ത് തെങ്ങിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement