തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ട കൊലപാതകകേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാനിരിക്കെ ആണ് സി.ബി.ഐ അന്വേഷണ ആവശ്യം ശക്തമാക്കിക്കൊണ്ട് കോൺഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.
അതേസമയം, കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോർജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന ഇവരെ മറ്റു അഞ്ച് പ്രതികൾക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon