തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ 10 ഇലക‌്ട്രിക‌് ബസുകള്‍ സര്‍വീസ‌് ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമാണ‌് ആദ്യഘട്ട സര്‍വീസ‌്.
തിരുവനന്തപുരം നഗരത്തില്‍നിന്ന‌് കളിയിക്കാവിള, പേരൂര്‍ക്കട-നെടുമങ്ങാട‌്, പോത്തന്‍കോട‌്-വെഞ്ഞാറമൂട‌്, കോവളം, ടെക‌്നോപാര്‍ക്ക‌്-ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ‌് ഉണ്ടാവും. പുലര്‍ച്ചെ 4.00, 4.30, 5.00, 6.00, വൈകിട്ട് 5.00, 6.00, 7.00, 8.00, 9.00 എന്നീ സമയങ്ങളില്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന‌് എറണാകുളത്തേക്കും (ആലപ്പുഴ വഴി) സര്‍വീസുണ്ടാവും.
എറണാകുളം നഗരത്തില്‍നിന്നും മൂവാറ്റുപുഴ (ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി-നെടുമ്ബാശേരി വഴി), അങ്കമാലി (അരൂര്‍ വഴി), നെടുമ്ബാശേരി ( ജെട്ടി-മേനക വഴി), നെടുമ്ബാശേരി( വൈറ്റില-കുണ്ടന്നൂര്‍ വഴി) എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും.
ടിക്കറ്റുകള്‍ https://ift.tt/2D986Sc വഴി രജിസ‌്റ്റര്‍ ചെയ്യാം. എസി ലോഫ‌്ളോര്‍ ബസിന്റെ നിരക്കായിരിക്കും. കരാര്‍ അടിസ്ഥാനത്തിലുള്ള പത്ത‌് ബസുകളാണ‌് സര്‍വീസ‌് നടത്തുക. 30 പേര്‍ക്ക‌് ഇരുന്ന‌് യാത്രചെയ്യാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon