ബംഗളുരു: കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ നവംബര്‍ 11 മുതല്‍ 18 വരയാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സജ്ഞീവ് കുമാര്‍ അറിയിച്ചു. ഉപതെരഞ്ഞൈടുപ്പിനായി 4,185 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമെന്നും പോളിംഗിന് ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഡിസംബര്‍ 5 ന് നടക്കുക. ഡിസംബര്‍ 9 നാണ് ഫലപ്രഖ്യാപനം. കര്‍ണാകയില്‍ നാളെ മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബര്‍ 21 ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon