കാസർകോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോർജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന ഇവരെ മറ്റു അഞ്ച് പ്രതികൾക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
അതേസമയം, അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രിന്റെ നേതൃത്വത്തിൽ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon