എറണാകുളം കളമശ്ശേരിയില്‍ എണ്‍പ്പത്തിമൂന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തി. പോള്‍ ചെയ്തതിലും 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. കളക്ടര്‍ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഈ വോട്ടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിക്കുന്നത്.
വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്‍റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ശക്തമായ ത്രികോണം മത്സരം നടക്കുന്ന എറണാകുളം മണ്ഡലത്തിൽ 76.75 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ, എൽഡിഎഫ് സ്ഥാനാർഥി പി രാജീവ്, എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം എന്നിവർ നേരിട്ട് ഏറ്റുമുട്ടുമ്പോൾ വിജയം ആരുടെ കൂടെ നിൽക്കും എന്ന ആശങ്കയിലാണ് പാർട്ടി ക്യാമ്പുകൾ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon