ആലപ്പുഴ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ ശക്തമായ പോളിംഗിന് കാരണമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. രാഹുൽ തരംഗമുണ്ടെന്നതിന്റെ തെളിവാണ് വയനാട്ടിലെ റെക്കോർഡ് പോളിംഗ്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും ഈ ആവേശം പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ശതമാനത്തിലേറെ പോളിംഗ് നടന്ന വയനാട്ടിൽ രാഹുൽ രാജ്യത്തെതന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ഏറ്റവുമുയർന്ന വോട്ടിങ് രേഖപ്പെടുത്തിയ കേരളത്തിലെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ യു.ഡി.എഫ് നേടുന്ന ഈ സീറ്റുകൾ വലിയ പങ്കുവഹിക്കുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon