അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നീണ്ട പ്രസംഗം നടത്തുകയും തുടർന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തുകയും ചെയ്‌ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. റോഡ് ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
സംഭവത്തിൽ മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ മീപിച്ചിരുന്നു. മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും 48 മുതല്‍ 72 മണിക്കൂര്‍ വരെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു മോദിയുടെ പ്രസംഗം. ഐഇഡിയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് വോട്ടര്‍ ഐഡിയെന്നും ജനാധിപത്യത്തിന്‍റെ ശക്തിയാണ് വോട്ടര്‍ ഐഡിയെന്നുമായിരുന്നു പ്രസംഗം. കുംഭമേളയില്‍ പങ്കെടുത്ത അതേ നിര്‍വൃതിയാണ് വോട്ട് ചെയ്തപ്പോള്‍ അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

This post have 0 komentar
EmoticonEmoticon