ആന്ധ്രാപ്രദേശ്: രണ്ട് രൂപയ്ക്കുവേണ്ടിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. വലസപകല സ്വദേശി സുവര്‍ണരാജു (24)വിനെയാണ് രണ്ട് രൂപയ്ക്ക് വേണ്ടി കൊല്ലപ്പെടുത്തിയത്.
ശനിയാഴ്ച സുവര്‍ണരാജു സൈക്കിളിന്റെ ടയറില്‍ കാറ്റു നിറയ്ക്കാനായി സമീപത്തുള്ള പിലി സമ്ബ മൂര്‍ത്തിയുടെ കടയിലെത്തി. സൈക്കിളില്‍ കാറ്റുനിറച്ചതിന് മൂര്‍ത്തി രണ്ട് രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ കൈവശം പണമില്ലെന്നാണ് രാജു പറഞ്ഞത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കത്തിനിടെ മൂര്‍ത്തിയുടെ സുഹൃത്ത് അപ്പറാവു ഇരുമ്ബ് ദണ്ഡ് കൊണ്ട് രാജുവിന്റെതലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാര്‍ ഉടന്‍ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ മൂര്‍ത്തിക്കുംഅപ്പറാവുവിനും വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon