ന്യൂഡൽഹി: നിയമവിദ്യാർഥിനിയുടെ ബലാൽസംഗ പരാതിയിൽ ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള നിയമവിദ്യാർഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നൽകിയിരുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചിന്മയാനന്ദിനെതിരെയുള്ള പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാർഥിനിയാണ് ഇവർ. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
കോളേജിൽ പ്രവേശനം നേടാൻ സഹായിച്ചതിനു പിന്നാലെ ഒരുവർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിർബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.
Shahjahanpur: BJP leader Swami Chinmayanand has been arrested in connection with the alleged sexual harassment of a UP law student. pic.twitter.com/gxZxr81qN6
— ANI UP (@ANINewsUP) September 20, 2019
This post have 0 komentar
EmoticonEmoticon