കൊച്ചി: കുന്നതുനാട്ടിലെ 15 ഏക്കറോളം വരുന്ന ഭൂമി കൈയേറ്റത്തെ പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കലക്ടറുടെ ഉത്തരവിനെ മറികടന്നാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും ഭൂമി മാഫിയ സംഘത്തിന് വിട്ട് നല്‍കിയത്. റവന്യു മന്ത്രിയെ പോലും നോക്ക് കുത്തിയാക്കിയാണ് സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഈ കൈയേറ്റത്തില്‍ പങ്കാളിയായിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്ന ഭൂമി നികത്തലിനെപറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുന്നത്തുനാട്ടിലെ 15 ഏക്കര്‍ ഭൂമി 2006ലാണ് നികത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ 2008ല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നു. 2008വരെയും ഭൂമി നികത്തിയിരുന്നില്ല. 2012ല്‍ ഭൂമി വീണ്ടും നികത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നതിനാല്‍ സാധിച്ചില്ല. കലക്ടര്‍ ഡാറ്റാ ബാങ്കില്‍ നിലം ആയി ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂമിയാണ് ഇത്. കലക്ടറുടെ ഉത്തരവിന് എതിരെ സ്ഥല ഉടമകളായ കമ്പനി നല്‍കിയ അപ്പീലില്‍ നിയമോപദേശം പോലും തേടാതെയാണ് സര്‍ക്കാര്‍ ഈ ഭൂമി നികത്തലിന് കൂട്ട് നില്‍ക്കുന്നത്. ഭൂമി നികത്തലിനുള്ള ശ്രമം നടത്തിയാല്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഭൂമി നികത്തലുമായി ബന്ധപ്പെട്ട് ആദ്യം സമരരംഗത്തുണ്ടായിരുന്ന പ്രാദേശിക സി.പി.എം നേതൃത്വം ഇന്ന് നിശബ്ദത പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ ശക്തമായ ഇടപെടലാണ് ഈ നിശബ്ദതക്ക് കാരണം. ഈ വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ട് യു.ഡി.എഫ് വി.എസ് അച്യുതാനന്ദന് കത്തയക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon