വാഷിങ്ടണ്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയിലെത്തിയത്. ഫ്രാന്‍സാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം എതിര്‍പ്പില്ലാതെ രക്ഷാസമിതി പാസാക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് പ്രതികരിച്ചത്. ഇന്ത്യ പ്രമേയത്തെ സ്വാഗതം ചെയ്‌തെങ്കിലും നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വ്യവസായ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയെ ദുരുപയോഗം ചെയ്ത് ആധുനിക പണമിടപാട് മാര്‍ഗങ്ങളായ പ്രീപെയ്ഡ് കാര്‍ഡുകള്‍, മൊബൈല്‍ പേയ്‌മെന്റ്, ക്രിപ്‌റ്റോ കറന്‍സികള്‍ എന്നിവ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രമേയം. ഇതുകൂടാതെ ആശയവിനിമയത്തിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഭീകരര്‍ക്ക് ലഭ്യമാകാതിരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
നിയമം ലംഘിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് ഭീകരര്‍ എല്ലാക്കാലത്തും ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. ദു:ഖകരമായ യാഥാര്‍ഥ്യം എന്തെന്നാല്‍ ഭീകരതയുടെ വക്താക്കള്‍ സഹായങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ഭീകരരെ നീതികരിക്കുന്നത് തുടരുകയും ചെയ്യുകയാണ്. ഈ ഗുരുതരമായ കുറ്റകൃത്യം അവര്‍ ഇന്നുവരെ തുടരുന്നതായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്ദ് അക്ബറുദീന്‍ പറഞ്ഞു. പ്രമേയത്തിലല്ല, നടപ്പാക്കുന്നതിലാണ് അതിന്റെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon