ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തിറാപ് ജില്ലയില്‍ നാഗാഭീകരാക്രമണം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) എംഎല്‍എ തിരോംഗ് ആബയും മകനും അടക്കം 11 പേര് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് തിരോംഗ്. ഇദ്ദേഹത്തിന് തീവ്രവാദി സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.
തിറാപ്പ് ജില്ലയിലെ ബോഗാപാനിയില് ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. അസമില്‍ നിന്നു ഖോന്‍സയിലേക്കുള്ള യാത്രയ്ക്കിടെയാണ് എന്‍എസ്‌സിഎന്‍ (ഐഎം) ഭീകരര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആക്രമണത്തില്‍ അപലപിച്ച എന്‍പിപി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാര്‍ഡ് കെ. സാങ്മ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇടപെടല്‍ ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon